Wednesday, February 12, 2025
No menu items!
HomeUpdatesLatest Newsജാഗ്രതാ സമിതി: അറിവും അനുഭവങ്ങളും - ശിൽപ്പശാല

ജാഗ്രതാ സമിതി: അറിവും അനുഭവങ്ങളും – ശിൽപ്പശാല

മഹാത്മാഗാന്ധി സർവകലാശാലയുടെ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ സോഷ്യൽ സയ൯സ് റിസ൪ച്ച് & എക്സ്റ്റ൯ഷനും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) സംയുകതമായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. “ജാഗ്രതാ സമിതി: അറിവും അനുഭവങ്ങളും” എന്ന വിഷയത്തിൽ നവംബർ 17-18 തീയതികളിൽ കുമളി വൈ. എം. സി എ. കോൺഫറൻസ് ഹാളിൽ നടക്കുന്ന ശിൽപ്പശാലയിൽ ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുക്കും. ജാഗ്രതാസമിതി വളരെ ഫലപ്രദമായി നടന്ന പഞ്ചായത്തുകളിൽ ഒന്നാണ് കുമളി. പ്രസ്തുത പഞ്ചായത്തിലെ പ്രവർത്തനാനുഭവങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും. ഇത് മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മനസ്സിലാക്കുവാനും പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുവാനും സഹായകരമാവും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പ്രതിനിധികളും ശിൽപ്പശാലയിൽ സംസാരിക്കും. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും അത് ശാക്തീകരിക്കുന്നതിനും വേണ്ടി സർവകലാശാലാതലത്തിൽ സംസ്ഥാന പ്ലാൻപദ്ധതി അനുസരിച്ചു നടക്കുന്ന ഗവേഷണങ്ങളുടെ ഭാഗമായാണ് ശില്പ്പശാല നടക്കുന്നത്



ശിൽപ്പശാലയുടെ ഉദ്‌ഘാടനം ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം. ബി. രാജേഷ് നവംബർ 17 നു വൈകുന്നേരം 5 മണിക്ക് നിർവഹിക്കും. എം. ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് അധ്യക്ഷനായിരിക്കും. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി എം.പി. ശ്രീ ഡീൻ കുര്യാക്കോസ്, പീരുമേട് എം.എൽ.എ., ശ്രീ.വാഴൂർ സോമൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, വിദഗ്ദർ തുടങ്ങിയവർ സംബന്ധിക്കും.

നവംബർ 18 നു നടക്കുന്ന സെഷനുകളിൽ വിദഗ്ദർ പങ്കെടുക്കും. ശ്രീ. മദൻ മോഹൻ (സി.ഇ.ഒ., കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ) ആമുഖ പ്രഭാഷണം നടത്തും. കില ഫാക്കൽറ്റി ഡോ. അമൃത കെ.പി.എൻ, സ്കൂൾ ഓഫ് ജൻഡർ സ്റ്റഡീസ് മേധാവി ഡോ. ആരതി പി.എം. കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.എസ്.വാസു, ഫാക്കൽറ്റി എലിസബത്ത് എബ്രഹാം, ശ്രീമതി രാധാമണി, അഡ്വ. സി.എസ്. കല തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും.

ചടങ്ങിൽ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ സോഷ്യൽ സയ൯സ് റിസ൪ച്ച് സമാഹരിച്ച

“ക്ലീൻ കുമളി ഗ്രീൻ കുമളി പദ്ധതി ഡോക്യൂമെൻറെഷൻ റിപ്പോർട്ട്” മന്ത്രി പ്രകാശനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments